2026ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിയ്ക്കുമെന്നും എംഎം ഹസന്‍ സംസ്ഥാന ഏകോപന സമിതിയോഗത്തില്‍ പറഞ്ഞു. ആദ്യ മന്ത്രിസഭാ തീരുമാനം ഇതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് ഇടതു സര്‍ക്കാരെന്ന അവകാശ വാദം അടിസ്ഥാന രഹിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിയ്ക്ക് ചിറകുമുളച്ചത്. പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള ഇഛാശക്തിയും ദിശ്ചയദാര്‍ഡ്യവും കാട്ടിയത് ഉമ്മന്‍ ചാണ്ടിയാണെന്നും എന്നാല്‍ പിണറായി സര്‍ക്കാരിന് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒമ്പത് കൊല്ലം വേണ്ടി വന്നുവെന്നും ഹസന്‍ പറഞ്ഞു. പദ്ധതിയുടെ ക്രെഡിറ്റ് പിണറായിക്ക് നല്‍കാന്‍ മടിയില്ലെന്നും എന്നാല്‍ മൊത്തം ക്രെഡിറ്റ് പിണറായിക്കാണെന്ന് സമ്മതിയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്‍വറിന് യുഡി.എഫിലേക്കു പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും, മുന്‍ പ്രതിപക്ഷ നേതാവുമായും ചര്‍ച്ച ചെയ്തു എന്ന്്് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഇന്നത്തെ യോഗത്തിലുണ്ടായ പൊതുവികാരം കണക്കിലെടുത്തുകൊണ്ട് മറ്റു കക്ഷി നേതാക്കളുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച ചെയ്യുവാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യു.ഡി.എഫിന്റെ സംസ്ഥാന ഏകോപന സമിതിയോഗത്തില്‍ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിപക്ഷനേതാവ് എല്ലാവരുമായി ചര്‍ച്ചചെയ്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും എം.എം ഹസ്സന്‍ പറഞ്ഞു.