മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: മലപ്പുറത്തെ കോണ്‍ഗ്രസ് പ്രതിഷേധം പി.സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

മലപ്പുറം : പ്രധാന നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വപ്നാ സുരേഷ് കേന്ദ്ര ഏജൻസികൾക്ക് നൽകിയ മൊഴിയിൽ അന്വേഷണം നടത്താതിരുന്നത് എന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രിക്കെതിരായ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തൽ സംബന്ധിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി വിഷ്ണുനാഥ്. ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവർ നേതൃത്വം നൽകി.

Comments (0)
Add Comment