സിനിമയിലെ ‘പവർഗ്രൂപ്പില്‍’ മന്ത്രിസഭയിലെ അംഗം ഉണ്ടെങ്കില്‍ സർക്കാർ അത് അന്വേഷിക്കണം; നാണക്കേടെന്ന് ഗവർണർ

Tuesday, August 20, 2024

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി കണ്ടെത്തിയ മലയാള സിനിമയെ അടക്കിഭരിക്കുന്ന പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയാണെങ്കില്‍ സർക്കാർ അത് അന്വേഷിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട്
പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടാണെന്നും വിഷമം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബോധം അവരിൽ ഉണ്ടെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.