‘അന്വേഷണം ത്വരിതപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയുടെ പങ്കും പുറത്തുവരും, അവസാന പ്രതിയെയും നിയമത്തിന് മുന്നിലെത്തിക്കും’: അനില്‍ അക്കര

Jaihind Webdesk
Wednesday, February 15, 2023

തൃശൂർ: ലൈഫ് മിഷൻ അഴിമതിയിലെ അവസാന പ്രതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കര. ഇത് ഉദ്യോഗസ്ഥ തലത്തിൽ മാത്രം ഒതുങ്ങുന്ന അഴിമതിയല്ല. സിബിഐ അന്വേഷണം ത്വരിതപ്പെടുത്തിയാൽ മുഖ്യമന്ത്രിയുടെയും മുൻ മന്ത്രി എ.സി മൊയ്ദീന്‍റെയും പങ്ക് വെളിച്ചത്ത് വരും. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു.