‘കോണ്‍ഗ്രസ് തകർന്നാല്‍ ആ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കഴിയില്ല’: ബിനോയ് വിശ്വം

Jaihind Webdesk
Sunday, January 2, 2022

കൊച്ചി : കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ  ഇടതുപക്ഷത്തിന് കഴിവില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. കോൺഗ്രസ് ഇല്ലാതായാൽ അവിടെ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. ഇടതുപക്ഷത്തിന് അതിനുള്ള കെൽപ് ഇല്ല. അതുകൊണ്ട് കോൺ​ഗ്രസ് തകർന്നു പോകരുത് എന്നാണ് ആഗ്രഹിക്കുന്നത്’ –  ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയിൽ നടന്ന പിടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമർശം.