‘പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്’ : കെ സുധാകരന്‍

Jaihind News Bureau
Sunday, March 7, 2021

 

കണ്ണൂര്‍ : ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യുഡിഎഫ് പിടിക്കേണ്ട സീറ്റുകള്‍ പിടിച്ചിരിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. പി ജയരാജയനെ സിപിഎമ്മില്‍ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ട്.  സ്വാഭാവികമായും ഒരു പാര്‍ട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യാസവും എതിര്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാല്‍ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്നും അത് കണ്ടല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറപ്പാണ് എല്‍ഡിഎഫ് എന്നാണ് പറയുന്നത്. എന്നാല്‍ എല്‍ഡിഎഫിന് ജയിലാണ് ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ കലാപം നടക്കുന്നുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.