കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നിർത്തലാക്കും; കേരള മുഖ്യമന്ത്രി ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

 

പത്തനംതിട്ട: ഇന്ത്യയെ സംരക്ഷിക്കുന്നതിനു വേണ്ടിയാകണം ഓരോരുത്തരും തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർldഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

60 വർഷക്കാലം കോൺഗ്രസ് എന്തg ചെയ്യുകയായിരുന്നു എന്ന് ചോofക്കുന്നവരോട് ഇന്ത്യക്കൊപ്പം സ്വതന്ത്രം ലഭിച്ച അയൽ രാജ്യങ്ങളിലേക്ക് നോക്കൂ എന്നാണ് പറയാനുള്ളത്. സക്രിയമായ ഒരു ജനാധിപത്യം സംരക്ഷിച്ചു നിലനിർത്തി എന്നതാണ് കോൺഗ്രസിന്‍റെ ഏറ്റവും വലിയ നേട്ടം. ഇന്ത്യയെ ജനാധിപത്യ രാജ്യമാക്കി മാറ്റിയ കോൺഗ്രസ് ജുഡീഷ്യറിയെയും മാധ്യമങ്ങളേയും സ്വതന്ത്രമായി സംരക്ഷിച്ചു. ഭരിദ്രനായ കർഷകനും പ്രധാനമന്ത്രിക്കും ഒരേ അവകാശം നൽകുന്ന ഭരണഘടനയിൽ അഭിമാനമാണ്. എന്നാല്‍ പത്തു വർഷത്തെ ബിജെപി ഭരണത്തോടെ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാൻ സ്ഥാപിച്ച എല്ലാ സ്ഥാപനങ്ങളേയും ദുർബലപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്ത അവസ്ഥയിലാണ്. പ്രധാനമന്ത്രിയുടെ സമ്പന്നരായ സുഹൃത്തുക്കളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. അവർ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി അനുകൂലമാക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയെ മാറ്റുന്നതിനെപ്പറ്റിയാണ് പ്രധാനമന്ത്രിയും സുഹ്യത്തുക്കളും എപ്പോഴും പറയുന്നതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി സംസാരിക്കുന്നത് ജനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി അല്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

കേരള സർക്കാരിനെതിരെയും അതിരൂക്ഷമായ വിമർശനങ്ങളാണ് പ്രിയങ്ക നടത്തിയത്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വില കേരളത്തിലാണ്. എന്നാൽ നെല്ലിന് കർഷകന് അർഹമായ വില ലഭിക്കുന്നില്ല. പാർട്ടി പ്രവർത്തകർക്ക് മാത്രം ജോലി കൊടുക്കുന്നതാണ് കേരള സർക്കാരിന്‍റെ നയം. 21 ലക്ഷം യുവതീ യുവാക്കൾക്ക് ഇവിടെ തൊഴിലില്ല. റഷ്യൻ യുദ്ധ മുഖത്തു പോലും കൂലിപ്പോരാളികളായി മലയാളി യുവാക്കൾ പോവുന്ന സാഹചര്യമാണ്. കേരളത്തിലെ മുഖ്യമന്ത്രി ബിജെപി യുമായി ഒത്തുകളിക്കുന്നു. മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രമാണ് വിമർശിക്കുന്നത്, ബിജെപിയെ വിമർശിക്കുന്നില്ല. സ്വർണ്ണ കള്ളക്കടത്ത് അടക്കം നിരവധി ആരോപണങ്ങളുണ്ടായിട്ടും കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ മിണ്ടുന്നില്ല. കള്ളപ്പണക്കേസിൽ ബിജെപി സംസഥാന പ്രസിഡന്‍റിനെതിരെ യാതൊരു നടപടിയും ഇല്ല.

വോട്ട് ചെയ്യാൻ അവകാശം നൽകുന്ന ഭരണഘടനയെ സംരക്ഷിക്കാനും ഗാന്ധിജി അടക്കമുള്ള പൂർവികർ ഉയർത്തിയ മൂല്യങ്ങളെ സംരക്ഷിക്കാനുമാവണം ഇത്തവണത്തെ വോട്ട് എന്ന് പ്രസംഗത്തിൽ ആഹ്വാനം ചെയ്ത പ്രിയങ്കാ ഗാന്ധി കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിലെയും മുതിർന്ന ഒരു സ്ത്രീയ്ക്ക് പ്രതിവഷം ഒരു ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും പറഞ്ഞു. അധികാരം ലഭിച്ചാൽ രാജസ്ഥാൻ മാതൃകയിൽ ഓരോ പൗരനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കും. പൗരത്വ ഭേദഗതി നിയമം നിർത്തലാക്കുമെന്നും വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുമെന്നും പ്രിയങ്ക പ്രസംഗത്തിൽ പറഞ്ഞു.

Comments (0)
Add Comment