നോക്കുകുത്തിയായി ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ

Jaihind News Bureau
Thursday, February 6, 2020


അനന്ത സാധ്യതകളുള്ള ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഒരു സംഭാവനയും ചെയ്യാതെ നോക്കുകുത്തിയായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ഡി.ടി.പി.സിയുടെ പ്രവർത്തനം ജില്ലാ ആസ്ഥാന മേഖലയിൽ താളംതെറ്റിയതായി ആരോപണം. ജില്ലയിലെ ടൂറിസം വികസനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ആരംഭിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാതെ പാതി വഴിയിൽ ഉപേക്ഷിക്കുകയും, ദീർഘവീക്ഷണമില്ലാതെ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമാണ് ഡി.ടി.പി.സി യുടെ പ്രവർത്തനങ്ങൾ
താളം തെറ്റാൻ പ്രധാന കാരണം.

കോടിക്കണക്കിന് രൂപ മുടക്കി ഡിറ്റിപിസി ആരംഭിച്ച പല പദ്ധതികളും പ്രവർത്തപ്പിക്കാതെ പാതി വഴിയിൽ കിടക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളജിന് സമീപം ഒരു കോടി രൂപ ചെലവിൽ നിർമിച്ച വിശ്രമ കേന്ദ്രം പ്രവർത്തിക്കാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പത്തുവർഷത്തിലധികമായി ഇതിന്‍റെ നിർമാണം പൂർത്തിയാക്കിയിട്ട്. ഈ കെട്ടിടം അനാഥമായി കിടക്കുന്നതിനാൽ ചിതലരിച്ചം മഴ നനഞ്ഞും തകരാറിലായിരിക്കുകയാണ്.

എം.പി. ഫണ്ടുപയോഗിച്ച് ആർച്ചു ഡാമിന് സമീപം നിർമിച്ച യാത്രിനിവാസുകളുടെയും നിർമാണം പൂർത്തിയാക്കിയതാണ്. തേക്കിൻ തടിയിൽ ആധുനിക രീതിയിൽ പണി പൂർത്തിയാക്കിയ കോട്ടേജുകളാണ് ഉദ്ഘാടനം കാത്തുകിടന്ന് കാട് കയറി നശിക്കുന്നത്. ടൂറിസം വികസനത്തിന് ഇടുക്കി ജില്ലാ പഞ്ചായത്ത് നൽകിയ 106 ഏക്കർ സ്ഥലത്താണ് കോട്ടേജുകൾ നിർമിച്ചിട്ടുള്ളത്. ഇടുക്കി ചെറുതോണി അണക്കെട്ടുകൾക്ക് നടുവിലായി കുറവൻ-കുറത്തി മലകൾക്ക് സമീപമാണ് ടൂറിസത്തിന് അനന്തസാധ്യതയുള്ള സ്ഥലം നൽകിയിരിക്കുന്നത്. വിദേശീയരടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഉദ്യാനവും വിശ്രമ കേന്ദ്രവും നിർമിക്കാനാണ് സ്ഥലം നൽകിയത്. 106 ഏക്കർ സ്ഥലം നൽകി 10വർഷം കഴിഞ്ഞിട്ടും ഈ പ്രദേശം കാടുവെട്ടിത്തെളിക്കാൻ പോലും ഡി.ടി.പി.സിക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ കാടുകയറിക്കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ഈ അഴിിമതിയുടെയും കെടുകാര്യയസ്ഥതയുടെയുംം കൂത്തരക്കായി മാറിയ ഡി.റ്റി.പി.സി.മറ്റൊരുു വെള്ളാനയായി മാറിയിരിക്കുകയാണ്.

https://youtu.be/mxCovmirMUc