ഇടുക്കി പുറ്റടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു

Jaihind Webdesk
Monday, April 25, 2022

ഇടുക്കി പുറ്റടിയിൽ  ദമ്പതികൾ  തീകൊളുത്തി ആത്മഹത്യ ചെയ്തു. അൻപതുകാരൻ രവീന്ദ്രൻ, ഭാര്യ നാൽപത്തിയഞ്ചുകാരി ഉഷ എന്നിവരാണ് ജീവനൊടുക്കിയ്ത. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ (18) (+2 വിദ്യാർത്ഥിനി ) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കുന്നവെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.  ആത്മഹത്യ ശ്രമത്തിനിടെ വീടിന് തീ പിടിച്ചു.

ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പുലർച്ചെ മകൾ ശ്രീധന്യ നിലവിളി കേട്ടാണ് വീടിന് തീപിടിച്ച വിവരം നാട്ടുകാർ അറിയുന്നത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുന്നു.