ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ; വ്യാപക നാശനഷ്ടം, ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Saturday, June 1, 2024

 

ഇടുക്കി: പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു. പൂച്ചപ്രയിൽ ഉരുൾപൊട്ടിയ പ്രദേശത്ത് റവന്യൂ സംഘമെത്തി പരിശോധന നടത്തുന്നു. കർശന ജാഗ്രത നിർദേശം പൊതുജനങ്ങൾക്ക് ജില്ലാ ഭരണകുടം നൽകിയിട്ടുണ്ട്.

അതേസമയം തൃശൂരിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.