ഇടുക്കി മാങ്കുളത്ത് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ തല്ലിക്കൊന്നു

ഇടുക്കി മാങ്കുളത്ത് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ തല്ലിക്കൊന്നു. മാങ്കുളം അമ്പതാം മൈൽ ചിക്കണം കുടി സ്വദേശി ഗോപാലനെ ആക്രമിച്ചതോടെ പുലിയെ സ്വയരക്ഷക്കായി തല്ലിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെ കൊന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ച വലയിൽ പുലി കുടുങ്ങിയിരുന്നെങ്കിലും വനപാലകർ എത്താൻ താമസിച്ചതോടെ പുലി രക്ഷപെട്ടതായി നാട്ടുകാർ പറയുന്നു. മാങ്കുളത്തു കുറെ നാളുകളയായി പുലിയുടെയും കടുവയുടെയും ശല്യം മൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാന, കാട്ടുപന്നി, കടുവ, പുലി എന്നിവയുടെ എണ്ണം ഈ മേഖലകളിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Comments (0)
Add Comment