ഇടുക്കി :കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് തൊടുപുഴ എംഎല്‍എ പിജെ ജോസഫ്. ഫെന്‍സിങ്ങ് അടിയന്തരമായി നടത്തണം. ആന ഇറങ്ങാത്തവിധം ജനവാസ കേന്ദ്രങ്ങളിലേക്ക് ഫെന്‍സിങ്ങും ട്രഞ്ചും വേണം. അടിയന്തരമായി സംഭവത്തില്‍ വനംവകുപ്പ് നടപടിയെടുക്കണമെന്നും പിജെ ജോസഫ് പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയാണ് മരണപ്പെട്ടത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ അമര്‍ ഇലാഹിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെ കാട്ടാന ആക്രമിച്ചത് തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ്. ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.