കസ്തൂരി രംഗൻ ശുപാർശ : കരട് വിജ്ഞാപനത്തിന്‍റെ കാലാവധി കഴിഞ്ഞു; ഇടുക്കി പ്രക്ഷോഭത്തിലേയ്ക്ക്

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗൻ സമിതിയുടെ ശുപാർശ നടപാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചിട്ടും പുതിയ വിജ്ഞാപനം എന്നിറങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇടുക്കി പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്

2017 ഫെബ്രുവരി 27ന് ഇറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ്  27 ന് അവസാനിച്ചു. മൂന്നാമതായി ഇറക്കിയ കരട് വിജ്ഞാപനത്തിന് ശേഷം അന്തിമ വിജ്ഞാപനമുണ്ടാകുമെന്നായിരുന്നു മലയോര മേഖലയുടെ പ്രതീക്ഷ. അന്തിമ വിജ്ഞാപനം ഇറങ്ങുമെന്ന് എം പി, ഉൾപെടെയുള്ളവർ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റമുണ്ടാകുകയായിരുന്നു. നാലാമത്തെ കരട് വിജ്ഞാപനമിറങ്ങുമെന്നായിരുന്നു ഒടുവിൽ പ്രഖ്യാപനമുണ്ടായിരുന്നു.

ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച്, നടപടികൾ നിർദേശിക്കാൻ നിയോഗിച്ച കസ്തൂരി രംഗൻ അദ്ധ്യക്ഷനായ ഉന്നത സമിതി 2013 ഏപ്രിൽ 15ന് സമർപിച്ച റിപോർട്ട് അംഗീകരിച്ചു കൊണ്ട് ആദ്യ ഓഫീസ് മെമ്മോറോണ്ടം ഇറക്കിയതോടെയാണ് ഇടുക്കിയിൽ സമരകാഹളം മുഴങ്ങിയത്. വരും ദിവസങ്ങളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സമരം ശക്തമാകും

https://www.youtube.com/watch?v=Zo2gF1-o8iE

Kasturi Rangan Report
Comments (0)
Add Comment