ഇടുക്കി ചൊക്രമുടി കയ്യേറ്റം റവന്യൂ മന്ത്രിയുടെ അറിവോടെ; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Saturday, September 7, 2024

 

ഇടുക്കി: ചൊക്രമുടി ഭൂമി കൈയ്യേറ്റത്തിലെ ഒന്നാം പ്രതി റവന്യൂ വകുപ്പ് മന്ത്രിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. അതീവ പരിസ്ഥിതലോല മേഖലയിൽ ഉള്ള കയ്യേറ്റം റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെയാണ്. എല്ലാ പട്ടയങ്ങളും റദ്ദ് ആക്കണമെന്നും  ചൊക്രമുടിയിലെ ഒറ്റമരം മുതൽ ഗ്യാപ് റോഡ് വരെയുള്ള കയ്യേറ്റം ഒഴുപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചൊക്ര മുടിയിലെ കൈയ്യേറ്റം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.