ഹിമാചൽ പ്രദേശ് അതിശൈത്യത്തിന്‍റെ പിടിയിൽ

Jaihind Webdesk
Monday, January 7, 2019

ഹിമാചൽ പ്രദേശ് അതിശൈത്യത്തിന്‍റെ പിടിയിൽ. 9 സെന്‍റിമീറ്റർ വരെ മഞ്ഞു വീഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ജനുവരി 9 വരെ ഇതേ അവസ്ഥ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ശനിയാഴ്ച വൈകുന്നേരം 5.30 നും ഞായറാഴ്ച രാവിലെ 8.30നും ഇടയിൽ 13 സെന്റിമീറ്ററോളം മഞ്ഞുവീഴ്ചയാണ് മണാലിയിൽ ഉണ്ടായത്. നാർക്കണ്ട, കുഫ്രി, ഷിംല എന്നിവിടങ്ങളിൽ ചെറിയ രീതിയിൽ മഞ്ഞു വീഴ്ച ഉണ്ടായി. മണാലിയിലെ കുറഞ്ഞ താപനില 1.7 ഡിഗ്രി സെൽഷ്യസ് ആണ്.അതേസമയം കുഫ്രിയിൽ മൈനസ് 3 ഡിഗ്രി സെൽഷ്യസ് ആണ് കാലാവസ്ഥ രേഖപ്പെടുത്തിയത്. ഡെൽഹൗസിയിൽ 1.6 ഡിഗ്രി. മഞ്ഞു വീഴ്ചയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിലാി നിരവധി ടൂറിസ്റ്റുകളാണ് ഈ പ്രദേശങ്ങളിൽ എത്തിയത്. മഞ്ഞു വീഴ്ച തുടരുന്ന സാഹചര്യത്തിൽ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശം അധികൃതർ സഞ്ചാരികൾക്ക് നൽകിയിട്ടുണ്ട്. അതേസമയം കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഷിംലയിലെ നാഷനൽ ഹൈവെ അടച്ചിട്ടു.

മഞ്ഞു വീഴ്ചയെത്തുടർന്ന് ഡൽഹിയിലും പല വിമാനങ്ങളും റദ്ദാക്കുകയും വൈകുകയും ചെയ്തു. 13 ട്രെയ്‌നുകളാണ് മോശം കാലാവസ്ഥയെത്തുടർന്ന് വൈകിയോടുന്നത്. ഡൽഹിയിൽ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസ് ആണ്