തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി. ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നേരത്തെ തന്നെ സുകാന്തിനെ പ്രതി ചേര്‍ത്തിരുന്നു.
ഇന്നലെ പ്രതി സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഐബി ഉദ്യോഗസ്ഥ മേഘ മരിച്ചതിനു പിന്നാലെ പിതാവ് മധുസൂദനന്‍ നല്‍കിയ പരാതിയില്‍ സുകാന്തിനെ പോലീസ് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ മേഘയുടെ മരണത്തിന് പിന്നാലെ ഇയാളും കുടുംബവും ഒളിവില്‍ പോവുകയായിരുന്നു. ശേഷം പോലീസ് പ്രതിയെ പിടിക്കാനായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.