ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാളുമായി പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയില്‍ സുകാന്തിന്റെ അപാര്‍ട്ട്‌മെന്റിലാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ വൈകിട്ട്് പ്രതിയെ മരിച്ച യുവതിയുടെ തിരുവനന്തപുരത്തെ ഫ്്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുകാന്തിനെ ചോദ്യം ചെയ്്തപ്പോള്‍ ലഭിച്ച മൊഴിയിലെ വിവരങ്ങളും പുറത്തുവന്നു.
മാര്‍ച്ച് 24 നാണ് തിരുവനന്തപുരം പേട്ടയ്ക്ക സമീപം റെയില്‍വേട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംത്തിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനു പിന്നില്‍ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷാണ്. പോലീസിന്റെ അനാസ്ഥ തുടര്‍ന്ന കേസില്‍ മരിച്ച ഉദ്യോഗസ്ഥയുടെ അച്ഛന്‍ കൊണ്ടുവന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.