ഏഴര വര്‍ഷം നീണ്ട പീഡനത്തില്‍ നിന്ന് മോചനം ; നീതി പീഠത്തിന് നന്ദി : ശശി തരൂർ എംപി

Jaihind Webdesk
Wednesday, August 18, 2021


ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍. കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. ഓണ്‍ലൈനിലൂടെയാണ് ശശി തരൂര്‍ കേസിന്‍റെ നടപടികള്‍ നിരീക്ഷിച്ചത്.

സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്‍റെ വാദം കോടതി അംഗീകരിച്ചു. സ്‌പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധിപ്രസ്താവം നടത്തിയത്.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു.