13പേരുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി

Jaihind Webdesk
Monday, June 3, 2019

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി. അരുണാചല്‍ പ്രദേശില്‍ നിന്ന് പുറപ്പെട്ട എഎന്‍ – 32 എന്ന എയര്‍ക്രാഫ്റ്റാണ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇന്ന് 12.25 ന് പുറപ്പെട്ട വിമാനം 13.00 മണിയായപ്പോള്‍ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലായി. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം ആകെ 13 പേരാണ് വിമാനത്തിലുള്ളത്. ഇന്ത്യന്‍ വ്യോമസേന നഷ്ടപ്പെട്ട വിമാനത്തിനായി തെരച്ചില്‍ നടത്തുകയാണ്. സുഖോയ് 30, സി 130 എന്നീ വിമാനങ്ങളാണ് തെരച്ചിലിനായി ഉപയോഗിക്കുന്നത്. നഷ്ടപ്പെട്ട വിമാനം ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വ്യോമസേന അറിയിക്കുന്നത്.

വ്യോമസേനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബന്ധപ്പെട്ടു. വിമാനം കണ്ടെത്താനായി തെരച്ചിൽ നല്ല രീതിയിൽ നടക്കുന്നതായി വ്യോമസേന അറിയിച്ചതായി പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.