‘മുഖ്യമന്ത്രിയെ ഞാന്‍ വിശ്വസിച്ചു, അദ്ദേഹം എന്നെ കള്ളനാക്കി’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍

Jaihind Webdesk
Sunday, September 29, 2024

 

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.വി അന്‍വര്‍. പോലീസിനെതിരെയും സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പോലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതിനല്‍കിയിട്ടും ഭരണകക്ഷിക്കോ പോലീസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി. ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.

50 പേര്‍ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം പ്രവര്‍ത്തകരും സമ്മേളനത്തിയവരിലുണ്ട്. ചന്തക്കുന്നില്‍ നിന്നും വന്‍ ജനാവലിക്കൊപ്പം പ്രകടനമായാണ് അന്‍വര്‍ യോഗ സ്ഥലത്തേക്ക് എത്തിയത്.

വഴിക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.എം എടക്കര ഏരിയ മുന്‍ അംഗം മരുത മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.എ.സുകുവാണ് ഷ്ട്രീയ വിശദീകരണ യോഗത്തില്‍ സ്വാഗതം പ്രസംഗം നടത്തിയത്. നിലമ്പൂരില്‍ അന്‍വര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് സുകു, നിലമ്പൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സിപിഎം ഭരണം നേടിയതില്‍ അന്‍വറിന് നിര്‍ണായക പങ്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒന്നാം പിണറായി സര്‍ക്കാരിനെക്കുറിച്ച് പാര്‍ട്ടിക്കാര്‍ക്ക് പരാതി ഇല്ലായിരുന്നു.എന്നാല്‍ ഇപ്പോള്‍ കാല്‍ക്കിലെ മണ്ണ് ഒലിച്ചുപോവുകയാണെന്നും സുകു പറഞ്ഞു.