ന്യൂഡല്‍ഹി : പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ അഭിമാനിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. രാജ്യസഭയില്‍ തനിക്കു ലഭിച്ച യാത്രയയപ്പില്‍ മറുപടി പ്രസംഗത്തിനിടെയായിരുന്നു ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്. “പാകിസ്താനില്‍ പോകാത്ത ഭാഗ്യവാന്‍മാരില്‍ ഒരാളാണ് ഞാന്‍. പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ ഞാനഭിമാനിക്കുന്നു” എന്നും ഗുലാംനബി ആസാദ് പറഞ്ഞു.