‘കൊവിഡില്‍ നിന്നും സംരക്ഷിക്കുന്നത് ഗോമൂത്രം’, എല്ലാം ദിവസവും കുടിക്കുന്നുണ്ടെന്ന് പ്രജ്ഞാ സിങ്‌

Jaihind Webdesk
Monday, May 17, 2021

Pragya-Sing-Thakur

ഭോപ്പാല്‍: താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും ഭോപ്പാലിലെ ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ് ഠാക്കൂര്‍. ഗോമൂത്രത്തിന് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നാണ് പ്രജ്ഞയുടെ വാദം.

‘ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കില്‍ അത് കോവിഡ്മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാന്‍ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാല്‍ ഇപ്പോള്‍ എനിക്ക് കൊറോണയ്‌ക്കെതിരെ ഒരു മരുന്നും കഴിക്കേണ്ടതില്ല. എനിക്ക് കൊറോണ ഇല്ല’ – പ്രജ്ഞാ സിങ് പറഞ്ഞു. ഗോമൂത്രം ജീവന്‍രക്ഷാ മരുന്നാണെന്നും അവര്‍ പറയുന്നു. പശുമൂത്രവും മറ്റു പശു ഉത്പന്നങ്ങളുമാണ് തന്റെ ക്യാന്‍സറിനെ സുഖപ്പെടുത്തിയതെന്ന് രണ്ടു വര്‍ഷം മുമ്പ് പ്രജ്ഞാ സിങ് അവകാശപ്പെട്ടിരുന്നു.