MR AJITHKUMAR| ‘പൂരം മുടങ്ങിയപ്പോള്‍ മന്ത്രി വിളിച്ചതായി അറിയില്ല, ഉറങ്ങിപ്പോയി’: കെ രാജന്റെ ആരോപണം തള്ളി എഡിജിപി

Jaihind News Bureau
Tuesday, June 3, 2025

തൃശ്ശൂര്‍ പൂരം കലക്കലില്‍ റവന്യൂ മന്ത്രി കെ രാജന്റെ ആരോപണം തള്ളി എഡിജിപി എംആര്‍ അജിത് കുമാര്‍. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നും രാത്രി വൈകിയത് കൊണ്ട് ഉറങ്ങിയെന്നും എഡിജിപി മൊഴി നല്‍കി. അന്വേഷണം പൂര്‍ത്തിയായി മുഖ്യമന്ത്രിക്ക് ഈ മാസം റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ കുറ്റപ്പെടുത്തല്‍ എന്നാണ് സൂചന.

പൂരം കലക്കിയതില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍ ഡിജിപിക്ക് മൊഴി നല്‍കിയിരുന്നു. എം.ആര്‍ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ മൊഴി.