‘ഞാൻ ഗോമൂത്രം കുടിക്കുന്നുണ്ട്, നിരവധി പേര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നു’; പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ

Jaihind News Bureau
Wednesday, March 18, 2020

കൊല്‍ക്കത്ത:  ഗോമൂത്രം കുടിക്കുന്നതിനെ പിന്തുണക്കുന്നുവെന്നും താൻ കുടിക്കാറുണ്ടെന്നും പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ഗോമൂത്രം വിതരണം നടത്തുന്ന പരിപാടിയിൽ സംഘാടകനെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

‘ഗോമൂത്രം കുടിക്കുന്നതിനെ ഞാൻ പിന്തുണയ്ക്കുന്നു. അതിൽ ഒരു അപകടവുമില്ല. രാജ്യത്തെ നിരവധി മനുഷ്യർ വർഷങ്ങളായി ഗോമൂത്രം കുടിക്കുന്നു. അവർ നല്ല ആരോഗ്യത്തോടെ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നു. ഞാൻ ഗോമൂത്രം കുടിക്കുന്നുവെന്ന് പറയാൻ എനിക്കൊരു കുഴപ്പവുമില്ല, ഇനിയും ചെയ്യും ഞാനൊരു അവസരവാദിയല്’ല- ദിലീപ് ഘോഷ് പറഞ്ഞു.