തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായേക്കാം, എന്നാലും നിലപാടില്‍ തുടരും എന്ന് ഡോ.ഹാരിസ് ചിറക്കല്‍. പരിമിതികളും വിശദാംശങ്ങളും വിദഗ്ധ സംഘത്തെ അറിയിച്ചു. പ്രൊഫഷണല്‍ സൂയിസയിഡ് ഉണ്ടായപ്പോഴാണ് പ്രതികരിച്ചത് എന്നും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയിട്ടില്ല, ബ്യൂറോക്രസിയെ മാത്രമാണ് അന്നും ഇന്നും വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തില്‍ എത്തി. എങ്ങനെയാണ് ഇപ്പൊ ഇതൊക്കെ എത്തിയത്? പ്രശ്‌നം ഉണ്ടായാലേ പരിഹാരം കാണുകയുള്ളു എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയതിന് ഡോ.ഹാരിസ് ചിറക്കലിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.