പത്ത് രൂപയ്ക്ക് സാരി: ഷോപ്പിംഗ് മാളില്‍ ജനക്കൂട്ടം ഇരച്ചുകയറി; നിരവധി പേര്‍ക്ക് പരിക്ക്, തിരക്കിനിടെ മോഷണവും

Jaihind Webdesk
Sunday, February 17, 2019

ഹൈദരാബാദ്: പത്ത് രൂപയ്ക്ക് സാരിയെന്ന വന്‍ ഓഫറിന് പിന്നാലെ ഷോപ്പിംഗ് മാളിലേക്ക് വന്‍ ജനക്കൂട്ടം ഇരച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്.

CMR Shopping Mall

തിക്കിലും തിരക്കിലും പരിക്കേറ്റ സ്ത്രീകള്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാരശൃംഖലയായ സി.എം.ആറിന്‍റെ ഹൈദരാബാദ് സിദ്ദിപ്പേട്ടിലെ ഷോപ്പിംഗ് മാളിലാണ് സാരിക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചതിനെ തുടര്‍‌ന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വന്‍ തിരക്കുണ്ടായത്.

CMR Shopping Mall

പത്ത് രൂപയ്ക്ക് സാരികള്‍ വില്‍പനയ്‌ക്കെന്ന പരസ്യം പ്രചരിച്ചതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഷോപ്പിംഗ് മാളിലേക്ക് ഇരമ്പിയെത്തുകയായിരുന്നു. ജീവനക്കാര്‍ക്കും പോലീസിനും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മോഷണം നടന്നതായും പരാതികളുണ്ട്. തിരക്കിനിടെ പലരുടെയും മാലയും മറ്റ് ആഭരണങ്ങളും നഷ്ടമായതായി നിരവധിപ്പേര്‍ പരാതിപ്പെട്ടു.തിരക്കിനിടയില്‍ മോഷണശ്രമം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.