ഇടുക്കിയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

Sunday, July 28, 2024

 

ഇടുക്കി: അടിമാലി നേര്യമംഗലം അഞ്ചാംമൈലിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്‍റെ ഭാര്യ ജലജ (39)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ജലജയെ ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. സ്ഥലത്തെത്തിയ പോലീസ് സംഘം വീട്ടിൽ നിന്നും ബാലകൃഷ്‌ണനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.