താമരശേരിയില്‍ യുവതിക്കും മകള്‍ക്കും ഭർത്താവിന്‍റെ ക്രൂര മർദ്ദനം; കുഞ്ഞിന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു, ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു

Jaihind Webdesk
Saturday, April 9, 2022

 

കോഴിക്കോട്: താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ഭർത്താവിന്‍റെ ക്രൂര മർദനം.  9 വയസുകാരി മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു. കുട്ടിയുടെ കൈക്കും പരിക്കുണ്ട്. ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിക്കുകയും മർദിക്കുകയും ചെയ്തു

പണം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഇയാള്‍ മർദിക്കാറുണ്ടെന്ന് ഫിനിയ പറഞ്ഞു. മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നായിരുന്നു ഇപ്പോഴത്തെ മര്‍ദനം. ഇതുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഭർത്താവ് താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.