വ്യോമപാത തുറക്കുന്നത് പാകിസ്ഥാൻ നീട്ടി

പാകിസ്ഥാൻ വ്യോമപാത തുറക്കുന്നത് നീട്ടി. വ്യാഴാഴ്ച വരെ വ്യോമപാത അടച്ചിടാനാണ് പാകിസ്ഥാൻ സിവിൽ എവിയേഷൻ അതോറിറ്റിയുടെ തീരുമാനം. ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പാകിസ്ഥാൻ വ്യോമപാത അടച്ചത്.

കറാച്ചി, പെഷ്വാർ, ക്വറ്റ, ഇസ്ലാമാബാദ്, ലാഹോർ, ഫൈസലാബാദ് തുടങ്ങിയ വിമാനത്താവളങ്ങൾ മാത്രമാണ് നിലവിൽ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നത്.

Comments (0)
Add Comment