ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ഉജ്ജ്വല വിജയം ; മാണ്ഡിയില്‍ ബിജെപിയെ തകർത്തെറിഞ്ഞു

Jaihind Webdesk
Tuesday, November 2, 2021

ഷിംല : ഹിമാചല്‍പ്രദേശിലെ മൂന്ന്  ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ഉജ്ജ്വല വിജയം. മാണ്ഡി മണ്ഡലത്തിൽ കോൺഗ്രസ്‌ നേടിയത് അട്ടിമറി വിജയമാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി 4 ലക്ഷം വോട്ടിന്‍റെ  ഭൂരിപക്ഷത്തിൽ വിജയിച്ച  മണ്ഡലമാണ് മാണ്ഡി. ബിജെപി സ്ഥാനാർത്ഥിയായ കുശാല്‍ താക്കൂറിനെ 9000 ത്തോളം വോട്ടുകള്‍ക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രതിഭാ സിംഗ് പരാജയപ്പെടുത്തിയത്. ജുബ്ബല്‍ കോട്ട്കായ് , ഫത്തേപുർ എന്നിവയാണ് കോൺഗ്രസ് വിജയിച്ച മറ്റ് മണ്ഡലങ്ങള്‍.

ഫത്തേപൂർ മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഭവാനി സിംഗ് പത്താനിയ ബിജെപി സ്ഥാനാർത്ഥി ബല്‍ദേവ് താക്കൂറിനെ 5789 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.  ജുബ്ബല്‍ കോട്ട്കായ് മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥി രോഹിത് താക്കൂർ ബിജെപി വിമതനായ ചേതന്‍ സിംഗ് ബ്രഗ്തയെ 6293 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അതേസമയം  ബിജെപിയുടെ നീലം സെറായിക്ക് കേവലം 2644 വോട്ടുകളില്‍ ഒതുങ്ങി.

കർണാടകയിലെ വടക്കൻ ജില്ലകളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു. വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹനഗൽ കോൺഗ്രസ് പിടിച്ചെടുത്തു. ജെ.ഡി-എസിെൻറ സിറ്റിങ് മണ്ഡലമായ വിജയപുര ജില്ലയിലെ സിന്ദഗിയിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള ഹനഗൽ നഷ്​​ടമായത് ബി.ജെ.പിക്ക് ക്ഷീണമായി.

ജെ.ഡി-എസിെൻറ സിറ്റിങ് സീറ്റായ സിന്ദഗിയിൽ ജെ.ഡി-എസിനെ പിന്നിലാക്കി രണ്ടാമതെത്താനായതും ഹനഗലിൽ വിജയിക്കാനായതും കർണാടക കോൺഗ്രസിന് കരുത്ത് പകരുന്നതായി. സിന്ദഗിയിൽ വിജയിച്ചില്ലെങ്കിലും ഹനഗൽ നിലനിർത്തുക എന്നത് അഭിമാന പ്രശ്നമായി കണക്കാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മറ്റു നേതാക്കളും ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ഫലം മറിച്ചായി. പത്തു ദിവസമാണ് മുഖ്യമന്ത്രി നേരിട്ട് ഹനഗലിൽ പ്രചരണം നടത്തിയത്.

ഹരിയാന ഇല്ലെനബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാലക്ക് ജയം. കാർഷിക ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെ ചൗട്ടാല എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.

ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭ മണ്ഡലത്തിലും തൃണമൂൽ വിജയമുറപ്പിച്ചു. ഇതിൽ രണ്ടെണ്ണം നേരത്തെ ബി.ജെ.പി ജയിച്ചവയാണ്. ദാദ്ര ആൻഡ് നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ഡ്വ എന്നീ മണ്ഡലങ്ങളിലാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ ശിവസേനയും മാണ്ഡിയിൽ കോൺഗ്രസും  മുന്നിൽ.

ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റിൽ കോൺഗ്രസും ഒരിടത്ത് ബി.ജെപിയും മുന്നിലാണ്. അസമിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ സീറ്റിൽ മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് യുപിപിഎല്ലുമാണ് മുന്നിൽ.  രാജസ്ഥാനിലെ രണ്ട് സീറ്റിലും കോൺഗ്രസാണ് മുന്നിൽ. ഇതിലൊരു സീറ്റ് നേരത്തെ ബി.ജെ.പി ജയിച്ചതാണ്.