‘ഉമേച്ചീ എന്തായാലും ജയിക്കും ഞങ്ങൾ പ്രാർത്ഥിച്ചട്ടുണ്ട്’ : ഉമാ തോമസിന് ആശംസകളർപ്പിച്ച് കൊച്ചുമിടുക്കന്മാർ

Jaihind Webdesk
Wednesday, May 11, 2022

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പാലാരിവട്ടം രാജ രാജേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോള്‍ ലഭിച്ചത് വന്‍സ്വീകരണം.  ഉമാ തോമസിനെ വരവേറ്റത്  ഗജവീരന്മാരായ തൊടുപുഴ കണ്ണനും കോട്ടയം കിരൺ നാരായണൻകുട്ടിയും ചേർന്ന്. കിരണിന്‍റെ  പാപ്പാൻ അനിലിന്‍റെ  അടുത്ത് പോയി വിശേഷങ്ങൾ തിരക്കി ആനയെ കാണാൻ എത്തുന്നവരോട് എന്‍റെ പേരും പറയണമെന്ന് അനിലിനെ ചുമതലപ്പെടുത്തിയാണ് ഉമ തോമസ് ക്ഷേത്രത്തിലേക്ക് കയറിയത്. മുൻ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്  രാജേന്ദ്രനും ഭാരവാഹികളും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ക്ഷേത്ര പരിസരത്തെ ഭക്തജനങ്ങളെ മുഴുവൻ നേരിൽ കണ്ട് ഉമ തോമസ് വോട്ടുകൾ അഭ്യർത്ഥിച്ചു.

അന്നദാനഹാളിൽ എത്തി മുഴുവൻ ഭക്തരെയും നേരിൽ കണ്ടു. ഭക്ഷണ ഹാളിലെ വനിതാ സാരഥിയെ കണ്ട് നാല് പോസ്റ്റ് വുമൺസ് വിശേഷം പറഞ്ഞ് അടുത്തിരുത്തി. പാലാരിവട്ടം പോസ്റ്റോഫിസിലെ സ്വപ്നയും സുഹൃത്തുക്കളുമായിരുന്നു. കത്ത് കൊടുക്കാൻ പോകുന്നിടത്ത് എനിക്കായി വോട്ട് ചോദിക്കാൻ മറക്കരുതെന്ന് പറഞ്ഞ ഉമാ തോമസിനോട് സ്ത്രീകൾ വരണമെന്നാണ് ഞങ്ങൾ അധ്വാനിക്കുന്ന സ്ത്രീകളുടെ ആഗ്രഹം എന്നാണ് അവർ മറുപടി നൽകിയത്. അന്നദാനം കഴിച്ച് അവിടെ നിന്നും മടങ്ങിയ സ്ഥാനാർഥി പനമ്പട്ടയുടെ മേൽ മല്ലടിക്കുന്ന കണ്ണനോടും കിരണിനോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ പുറകിൽ നിന്നും ഒരു വിളി ഉമേച്ചീ എന്നും പഞ്ഞ്. അടുത്ത് എത്തിയവരോട് കാര്യം തിരക്കിയപ്പോൾ ഒരു കനമുള്ള ആശംസ ചേച്ചി എന്തായാലും ജയിക്കും ഞങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ട് ഉറപ്പാണ്. മെസിയും ആദർശുമാണ് വഴിയിൽ തടഞ്ഞ് ആശംസ നേർന്ന മിഠുക്കന്മാർ.