കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 30 കോടിയുടെ കൊക്കെയിൻ, കൊണ്ടുവന്നത് ക്യാപ്സ്യൂൾ രൂപത്തിൽ, വിദേശ ദമ്പതിമാര്‍ പിടിയില്‍

Jaihind Webdesk
Sunday, June 23, 2024

 

എറണാകുളം: മുപ്പത് കോടി വിലമതിക്കുന്ന കൊക്കൈൻ ക്യാപ്സൂളുകൾ വിഴുങ്ങി കൊച്ചിയിലെത്തിയ ടാൻസാനിയൻ ദമ്പതികൾ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും ഡിആർ​ഐ പിടികൂടിയത്. എത്യോപ്യയിൽ നിന്ന് ദോഹ വഴിയാണ് ഇവർ ​മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചത്. പിടിയിലായ പുരുഷനിൽനിന്ന് 1945 ഗ്രാം കൊക്കൈൻ അടങ്ങിയ 100 ക്യാപ്സൂളുകൾ  കണ്ടെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയെ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊക്കൈൻ വിഴുങ്ങിയത് കണ്ടെത്തിയത്. ഇവരെ തുടർ നടപടികൾക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.