കർഷകർക്ക് പിന്തുണ ; കിസാൻ പഞ്ചായത്തുമായി കോൺഗ്രസ് ; യു.പിയില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പങ്കെടുക്കും

Jaihind News Bureau
Wednesday, February 10, 2021

 

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കിയും കർഷകരെ പിന്തുണച്ചും കിസാൻ പഞ്ചായത്തുകളുമായി കോൺഗ്രസ്. യു പി സഹറാൻപൂരിൽ 2 മണിക്ക് എഐസിസി ജനറൽ സെകട്ടറി പ്രിയങ്ക ഗാന്ധിയുടെ നേത്യത്വത്തിൽ കിസാൻ പഞ്ചായത്ത് ചേരും. അതേസമയം ഡല്‍ഹി അതിർത്തികളിലെ കർഷക സമരം 77ആം ദിവസവും  തുടരുകയാണ്.

കർഷക സമരത്തിന് നൽകുന്ന പിന്തുണ കൂടുതൽ ശക്തമാകുകയാണ് കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി 13ന് രാജസ്ഥാനിലെ പിലിബംഗ, ശ്രീഗംഗാനഗർ എന്നിവിടങ്ങളിൽ കിസാൻ പഞ്ചായത്തുകളിൽ പങ്കെടുക്കും. രാജസ്ഥാനിലെ ദൌസയിലും ഭരത്പൂരിലും സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

ഇതിനിടെ ചെങ്കോട്ട സംഘർഷത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. ഒളിവിലുള്ള ഗുണ്ടാനേതാവ് ലഖാൻ സിദ്ധാനയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ഡല്‍ഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.