പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്

Jaihind Webdesk
Wednesday, December 27, 2023

പത്തനംതിട്ട: കൈപ്പട്ടൂര്‍ അടൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി സി ബസുകള്‍ കൂട്ടിയിടിച്ച് മുപ്പത് പേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ തിരുവനന്തപുരം ബസ് മുണ്ടക്കയം ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കയം ബസിലെ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഏറെ പണിപ്പെട്ടാണ് തുടയെല്ലു തകര്‍ന്ന ഡ്രൈവറെ പുറത്തിറക്കിയത്. പിന്നോട്ട് പോയ തിരുവനന്തപുരം ബസ് പഞ്ചായത്ത് കിണറും സമീപത്തെ വീടിന്റെ മതിലും തകര്‍ത്തു. മുണ്ടക്കയം ബസിലെ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.