ഭരണഘടനാ ശില്‍പി അംബേദ്കര്‍ എഴുതിയ സിവില്‍കോഡുകള്‍ എങ്ങനെ മതപരമാകും; പ്രധാനമന്ത്രിക്കെതിര കോണ്‍ഗ്രസ്

Jaihind Webdesk
Thursday, August 15, 2024

 

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സിവില്‍ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഭരണഘടനാ ശില്‍പി അംബേദ്കര്‍ എഴുതിയ സിവില്‍ കോഡുകള്‍ എങ്ങനെ മതപരമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിക്ക് ഇത് എങ്ങനെയാണ് പറയാന്‍ കഴിയുക. പ്രധാനമന്ത്രി തന്‍റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര പറഞ്ഞു.

നിലവിലെ സിവില്‍കോഡ് ഭിന്നിപ്പിക്കുന്നതാണെന്നും മതപരമായ വിവേചനം ഇല്ലാതാക്കാന്‍ മതേതര സിവില്‍കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘത്തിന്‍റെ ആവശ്യം ആണെന്ന് വിശ്വസിക്കുന്നു. എങ്കില്‍ മാത്രമെ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മുക്തരാവാനാകൂ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.