വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; മകന്‍ ഒളിവില്‍, കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം

Saturday, August 17, 2024

 

കൊല്ലം: കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശിനി പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛൻ ആന്‍റണിയെ തലയ്ക്കു പരുക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുഷ്പലതയേയും അച്ഛനെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കുന്നതായി വെള്ളിയാഴ്ച പോലീസ് കൺട്രോൾ റൂമിൽ പരാതി എത്തിയിരുന്നു. പോലീസ് എത്തി മകന് താക്കീത് നൽകി തിരികെ പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ അഖിൽ കുമാറിനായി പോലീസ് അന്വേഷണം നടത്തി വരികയാണ്.