വ്യാജ ഒപ്പിട്ട് പെൻഷൻ തട്ടി ; സിപിഎം നേതാക്കള്‍ക്കെതിരെ വീട്ടമ്മയുടെ പരാതി

Jaihind News Bureau
Thursday, October 8, 2020

 

മലപ്പുറം: വ്യാജ ഒപ്പിട്ട് ഇടതുനേതാക്കൾ വീട്ടമ്മയുടെ വിധവ പെൻഷൻ തട്ടിയതായി പരാതി. സിപിഎം ഭരിക്കുന്ന  പൊന്നാനി സർവീസ് സഹകരണ ബാങ്കിൽ നിന്നും പൊന്നാനി സ്വദേശി ഐഷാബിയുടെ പെൻഷൻ തുകയാണ് സംഘം തട്ടിയെടുത്തത്. ഒരു വർഷത്തെ പെൻഷൻ തുകയായ 14,900 രൂപ ഐഷാബിക്ക് നഷ്ടമായി. ഡിവൈഎഫ്ഐ നേതാവായ ബാങ്ക് ജീവനക്കാരനും പ്രാദേശിക സിപിഎം നേതാക്കളുമാണ് പണം തട്ടിയതെന്ന് കുടുംബം പറയുന്നു.