മിസോറമിന്‍റെ മനസറിയാന്‍ മണിക്കൂറുകള്‍; വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കും

Jaihind Webdesk
Monday, December 4, 2023

 

ഐസോള്‍: മിസോറം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അല്‍പസമയത്തിനകം. വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കും. ഭരണകക്ഷിയായ മിസോറം നാഷണൽ ഫ്രണ്ടും സോറം പീപ്പിൾസ് മൂവ്‌മെന്‍റിനും ഒപ്പം വെല്ലുവിളിയുയർത്തി കോൺഗ്രസും മുൻനിരയിലുണ്ട്. കോൺഗ്രസ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 40 നിയമസഭ മണ്ഡലങ്ങളുള്ള ചെറിയ വടക്കു കിഴക്കൻ സംസ്ഥാനമാണ് മിസോറം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്‍റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതീക്ഷിക്കുന്നുണ്ട്.