കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം ; ആശുപത്രി ജീവനക്കാരനെതിരെ പരാതി

Jaihind News Bureau
Monday, November 16, 2020

 

കോഴിക്കോട് : കോഴിക്കോട് അത്തോളി മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രി ജീവനക്കാരനെതിരെ  പരാതി. പിപിഇ കിറ്റ് ധരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.