വയനാട് ദുരന്തം: വീടിനാവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവ് പ്രതിസന്ധി, പരിഹാരം കാണേണ്ടത് സംസ്ഥാന സർക്കാർ: കെ. മുരളീധരന്‍ | VIDEO

Monday, August 5, 2024

 

കല്‍പ്പറ്റ: വയനാട്ടിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കർണാടക സർക്കാരും ഉള്‍പ്പെടെയുള്ളവർ ദുരന്തത്തില്‍ വീടു നഷ്ടമായവർക്ക് വീടുകള്‍ വെച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിയാകുന്നത്. ഇത് സംസ്ഥാന സർക്കാർ പരിഹാരം കാണേണ്ട വിഷയമാണ്. ഒറ്റക്കെട്ടായ പ്രവർത്തനങ്ങള്‍ക്കിടെ വൈറ്റ് ഗാർഡിന്‍റെ ഭക്ഷണശാല പൂട്ടിക്കാൻ ശ്രമം നടന്നത് കല്ലുകടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മൾ എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. നാളെ അത് ഞങ്ങൾ എന്നായി മാറരുതെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേർത്തു.