പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സർക്കാര്‍ – ബി.ജെ.പി നിലപാടിനെ ചോദ്യം ചെയ്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ആഭ്യന്തര മന്ത്രി പറയുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്നാണ്. അങ്ങനെയെങ്കില്‍ ആരെയാണ് പൗരത്വ ഭേദഗതി നിയമം ബാധിക്കുക എന്ന് രാജ്യത്തോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരെയും ബാധിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തിലൊരു നിയമം കേന്ദ്ര സർക്കാർ പാസാക്കിയതെന്നും പി ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
यदि CAA का उद्देश्य सभी अल्पसंख्यकों को लाभ पहुंचाना है (कोई भी प्रभावित नहीं होगा एचएम कहते हैं), तो मुसलमानों को अधिनियम में उल्लिखित अल्पसंख्यकों की सूची से बाहर क्यों रखा गया है?
— P. Chidambaram (@PChidambaram_IN) March 1, 2020
എന്തുകൊണ്ടാണ് മുസ്ലീങ്ങളെ ന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
‘എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പ്രയോജനപ്രദമാകാനാണ് സി.എ.എ കൊണ്ടുവന്നതെങ്കില്‍ (ആരെയും ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറയുന്നു) പിന്നെ എന്തിനാണ് മുസ്ലീങ്ങളെ നിയമത്തിൽ പരാമർശിച്ചിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്?’ – ചിദംബരം ചോദിച്ചു.