സവര്‍ക്കറുടെ ജന്മദിനാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തി നല്‍കി ഹിന്ദു മഹാസഭ

Jaihind Webdesk
Wednesday, May 29, 2019

ഹിന്ദു മഹാസഭാ നേതാവ് വി.ഡി. സവര്‍ക്കരുടെ ജന്മവാര്‍ഷിക ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി കത്തി നല്‍കി അഖില ഭാരതീയ ഹിന്ദു മഹാസഭ. വിദ്യാര്‍ത്ഥികള്‍ക്ക് കത്തി നല്‍കി ഹിന്ദു സൈനികരെ വളര്‍ത്തിയെടുത്ത സവര്‍ക്കറുടെ സ്വപ്‌നം പൂര്‍ത്തിയാക്കുമെന്നാണ് ഹിന്ദുമഹാസഭയുടെ പ്രഖ്യാപനം. ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കുന്നതിലൂടെയേ ഹിന്ദുക്കള്‍ക്ക് സ്വയം സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും കഴിയുകയുള്ളൂവെന്നും ഹിന്ദുസഭാനേതാവ് അശോക് പാണ്ഡെ പറഞ്ഞു.

കത്തിക്കൊപ്പം ഭഗവത് ഗീതയുടെ ഒരു പതിപ്പ് കൂടി തങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതെന്നും പൂജാ ശകുന്‍ പറഞ്ഞു.

വടക്കന്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരിലും സദാചാരത്തിന്റെ പേരിലും താഴ്ന്ന ജാതിക്കാര്‍ക്കും ഇതര മതസ്ഥര്‍ക്കും നേരെയുള്ള ആള്‍ക്കൂട്ട ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ നല്‍കി അക്രമത്തിന് പ്രേരിപ്പിക്കുകയാണ് ബി.ജെ.പിയും ഹൈന്ദവ സംഘടനകളും.