കോഴിക്കോട് : കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു. സമസ്ത സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരാണ് അഡ്വ. സുൽഫിഖറലി മുഖേന ഹർജി നൽകിയത്. ഖുർ ആനെ വ്യാഖ്യാനിക്കുന്നതിൽ കർണാടക ഹൈക്കോടതിക്ക് തെറ്റുപറ്റി എന്നാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സമസ്ത സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25 ആം അനുഛേദം നല്‍കുന്ന ഉറപ്പിന്‍റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന നയത്തിനും എതിരാണ് എന്നും സമസ്ത വ്യക്തമാക്കുന്നു.
മുഴുവന്‍ മുസ്‌ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസത്തില്‍ ഹിജാബ് അനിവാര്യമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണ്. ഖുറാനിലെ രണ്ട് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.