തുഗ്ലക്ക് പരിഷ്‌കാരത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച് പന്താടുന്ന മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കീം വിഷയത്തില്‍ ഹൈക്കോടതിയുടെ നിശിത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത് മന്ത്രിയുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ അസ്ഥിവാരം കുഴിക്കുകയാണ് മന്ത്രി ബിന്ദു. അവര്‍ രാജി വയ്ക്കുന്നത് വരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും തെരുവില്‍ തടയാന്‍ തയ്യാറാകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.