പാലാരിവട്ടം പാലം നിലവിൽ പൊളിക്കരുതെന്ന് ഹൈക്കോടതി

Jaihind News Bureau
Thursday, October 10, 2019

പാലാരിവട്ടം പാലം നിലവിൽ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലം പൊളിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് എഞ്ചിനിയർമാരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ടാഴ്ച്ചക്കകം സർക്കാർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പാലത്തിന്‍റെ ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോ എന്നറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.