സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി. അതിനാലാണ് പെന്ഷന് വിതരണത്തിന് പണം അനുവദിക്കാന്‍ സാധിക്കാത്തതെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.കെഎസ്ആര്‍ടിസിയിലെ പെന്ഷന് വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി ഇക്കാര്യം അറിയിച്ചത്.ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.നവംബര്‍ 30നുള്ളില്‍ ഒക്ടോബര്‍ നവംബര്‍ മാസത്തെ പെന്ഷന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.ഇത് നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയില്‍ ഹാജരാകണം.ആഘോഷത്തിനല്ല അല്ല മനുഷ്യന്റെ ജീവിത പ്രശ്നത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാള്‍ മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.ഒക്ടോബര്‍ മാസത്തെ പെന്ഷന് ഈ മാസം 30നകം കൊടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി.