വിദ്യാർഥികളെ പീഡിപ്പിച്ച ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ; ആണ്‍കുട്ടികളടക്കം 5 കുട്ടികളാണ് പീഡനത്തിന് ഇരയായത്

Wednesday, November 16, 2022

കോഴിക്കോട്: വിദ്യാർഥികളെ പീഡിപ്പിച്ച ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കൊടശ്ശേരി  സ്വദേശി അബ്ദുൾ നാസർ (52) ആണ് അറസ്റ്റിലായത്.  ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർഥികൾ പീഡനത്തിന് ഇരയായതായി പൊലീസ് അറിയിച്ചു. സ്കൂളിൽ നടന്ന കൗൺസിലിം​ഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്.  ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ഈ സംഭവം സ്കൂളിൽ നടന്നത്. ഏലത്തൂർ പൊലീസാണ്  അറസ്റ്റ് ചെയ്തത്.

നിലവിൽ കോഴിക്കോട് എസിപി അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തിന്‍റെ  വിശദാംശങ്ങൾ തേടിയിട്ടുണ്ട്.