ശബരീനാഥന്‍റെ അറസ്റ്റിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 19, 2022

തിരുവനന്തപുരം: കെ.എസ് ശബരീനാഥന്‍റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വൈരാഗ്യബുദ്ധിയോട് കുടിയാണ് സർക്കാർ പെരുമാറുന്നത്. അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരേക്കാൾ ഗുരുതരമായ കുറ്റം ചെയ്ത ജയരാജന് എതിരെ കേസില്ല. ഇത് ശരിയായ നടപടി അല്ല ശബരീനാഥിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു. ഇക്കാര്യത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അധികാരത്തിന്‍റെ അഹങ്കാരമാണ് ഇത്.പ്രതിഷേധിക്കാൻ അവകാശം ഉണ്ട്. അതിനെ എതിർത്താൽ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.