പി.വി അൻവറിന്‍റെ കൈവശമുള്ള അനധികൃത ഭൂമി ഉടൻ തിരിച്ച് പിടിക്കണമെന്ന് ഹൈക്കോടതി; 2017 ലെ ഉത്തരവ് പാലിക്കാന്‍ ഇനിയും 10 ദിവസം വേണമെന്ന് സര്‍ക്കാര്‍

Jaihind Webdesk
Tuesday, July 11, 2023

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച പി.വി അൻവറിന്‍റെ അധിക ഭൂമി ഉടൻ തിരിച്ച് പിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ച് പിടിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ഭൂമി തിരിച്ച് പിടിക്കാൻ സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച്ച കോടതിയിൽ ഇതു സംബന്ധിച്ച സത്യവാങ്ങ്മൂലം സമർപ്പിക്കണം. 2017ൽ അഞ്ച് മാസത്തിനകം ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവിട്ടത് നടപ്പാക്കാത്തത് ചോദ്യം ചെയ്തത് സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദ്ദേശം. വിവരാവകാശപ്രരവർത്തകനായ കെവി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹ‍ർജിയിലാണ് നടപടി.

ഭൂപരിഷ്കരണ നിയമം ലംഘിച്ചാണ് പി.വി അൻവർ എം.എൽ.എയും കുടുംബവും അനധികൃതമായി മിച്ചഭൂമി കൈവശം വെച്ചതെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.കേസിൽ അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാൻ കോടതി നിര്‍ദ്ദേശം നല്‍കി.2017ലാണ് സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോര്‍ഡ് ചെയര്‍മാനും പിവി അൻവറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിര്‍ദ്ദശം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നല്‍കി. എന്നിട്ടും സർക്കാർ നടപടി സ്വീകരിക്കാതായതോടെയാണ് മലപ്പുറത്തെ വിവരാവകാശപ്രരവര്‍ത്തകനായ കെ.വി ഷാജി കോടതിയലക്ഷ്യ ഹ‍ര്‍ജി സമർപ്പിച്ചത്.ഹര്‍ജി പരിഗണിച്ചപ്പോള്‍ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോര്‍ട്ട് നല്‍കാൻ സാവകാശം വേണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്ന് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. വിഷയത്തിൽ ഇതുവരെ കൃത്യമായ പ്രതികരണത്തിന് പി.വി.അൻവർ തയ്യാറായിട്ടില്ല താണ് ശ്രദ്ദേയം.