എ.എന്‍ ഷംസീറിന്‍റെ ഭാര്യയുടെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി

Jaihind Webdesk
Tuesday, April 27, 2021

 

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല എച്ച്ആര്‍ഡി സെന്ററില്‍ അസി.പ്രൊഫസറായി എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. മെയ് 7 വരെ നിയമനം പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി

ഷംസീറിന്റെ ഭാര്യ ഡോ. സഹല അടക്കം 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സര്‍വകലാശാല നിയമന നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തിരക്കിട്ട് നിയമനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഗവര്‍ണറും വിശദീകരണം തേടിയിരുന്നു.